Showing posts with label mazha. Show all posts
Showing posts with label mazha. Show all posts

Wednesday, July 10, 2013

ഒരു മഴകിനാവ്
 മഴയുടെ നനയുന്ന കണ്ണിലൂടെ 
മഞ്ഞു മൂടിയ ജാലകത്തിലൂടെ 
നോക്കുകയാണ് ഞാൻ..
ഏറെ നേരമായി...
മങ്ങിയൊരു നിഴൽ പോലെ 
നീ വന്നാലും ഞാനറിയുകില്ല....
മനോരാജ്യം മഴയിലൊഴുകുന്ന
കളിവഞ്ചി..
നരച്ചൊരു പകലിനും കെടുത്താനാവാത്ത 
മഴവില്നിറം
ആരും വന്നില്ലെങ്കിലും
ഞാനിവിടെ ആത്മരതിയിൽ
പകലിരവുകളുടെ സന്ധിയിൽ
ഒന്നും പറയാതെ ഇരികുന്നുണ്ടാവും