നീയെനിക്ക് നഷ്ടപെട്ട..
പളുങ്ക് പാത്രം .....
കണ്ണീരിന്റെ ഉപ്പു ച്ചുവയ്കുമ്പോഴും
കന്പീലികൾ കിടയിൽ
വീണ്ടും തെളിഞ്ഞൊരു കുഞ്ഞുമഴവില്ല്
സ്നേഹവും അഭിമാനവും നിഷ്കളങ്കതയും മാത്രം
തുളുമ്പുന്ന രണ്ടു നയനങ്ങൾ .....
നടന്നു പോയ വഴിയിൽ
അനുഗമിച്ച രണ്ടു കുഞ്ഞിപ്പാദങ്ങൾ....
ഓ...ഞാനൊന്നും മറന്നിട്ടില്ല..
നീയും...
നനഞ്ഞ പുഞ്ചിരി...
നിറഞ്ഞ ഹൃദയം..
ചേർത്ത് പിടിച്ചോട്ടെ
ഞാനീ പ്രിയമുഖം....