ഒരു മഴകിനാവ്
മഴയുടെ നനയുന്ന കണ്ണിലൂടെ
മഞ്ഞു മൂടിയ ജാലകത്തിലൂടെ
നോക്കുകയാണ് ഞാൻ..
ഏറെ നേരമായി...
മങ്ങിയൊരു നിഴൽ പോലെ
നീ വന്നാലും ഞാനറിയുകില്ല....
മനോരാജ്യം മഴയിലൊഴുകുന്ന
കളിവഞ്ചി..
നരച്ചൊരു പകലിനും കെടുത്താനാവാത്ത
മഴവില്‍നിറം
ആരും വന്നില്ലെങ്കിലും
ഞാനിവിടെ ആത്മരതിയിൽ
പകലിരവുകളുടെ സന്ധിയിൽ
ഒന്നും പറയാതെ ഇരികുന്നുണ്ടാവും
Wednesday, July 10, 2013
Thursday, May 30, 2013
കുഞ്ഞനുജന് ....

നീയെനിക്ക് നഷ്ടപെട്ട..
പളുങ്ക് പാത്രം .....
കണ്ണീരിന്റെ ഉപ്പു ച്ചുവയ്കുമ്പോഴും
കന്പീലികൾ കിടയിൽ
വീണ്ടും തെളിഞ്ഞൊരു കുഞ്ഞുമഴവില്ല്
സ്നേഹവും അഭിമാനവും നിഷ്കളങ്കതയും മാത്രം
തുളുമ്പുന്ന രണ്ടു നയനങ്ങൾ .....
നടന്നു പോയ വഴിയിൽ
അനുഗമിച്ച രണ്ടു കുഞ്ഞിപ്പാദങ്ങൾ....
ഓ...ഞാനൊന്നും മറന്നിട്ടില്ല..
നീയും...
നനഞ്ഞ പുഞ്ചിരി...
നിറഞ്ഞ ഹൃദയം..
ചേർത്ത് പിടിച്ചോട്ടെ
ഞാനീ പ്രിയമുഖം....
നീയെനിക്ക് നഷ്ടപെട്ട..
പളുങ്ക് പാത്രം .....
കണ്ണീരിന്റെ ഉപ്പു ച്ചുവയ്കുമ്പോഴും
കന്പീലികൾ കിടയിൽ
വീണ്ടും തെളിഞ്ഞൊരു കുഞ്ഞുമഴവില്ല്
സ്നേഹവും അഭിമാനവും നിഷ്കളങ്കതയും മാത്രം
തുളുമ്പുന്ന രണ്ടു നയനങ്ങൾ .....
നടന്നു പോയ വഴിയിൽ
അനുഗമിച്ച രണ്ടു കുഞ്ഞിപ്പാദങ്ങൾ....
ഓ...ഞാനൊന്നും മറന്നിട്ടില്ല..
നീയും...
നനഞ്ഞ പുഞ്ചിരി...
നിറഞ്ഞ ഹൃദയം..
ചേർത്ത് പിടിച്ചോട്ടെ
ഞാനീ പ്രിയമുഖം....
Friday, February 22, 2013
മണല്‍ കാറ്റു
ഓര്‍മകളില്‍ ചിതല്പുറ്റു മൂടുമ്പോള്‍
ഹൃദയം വ്യമോഹജ്വലകളില് പൊളുകയാവും
ഭസ്മമായി ഞാനീ മണല്‍ കാറ്റില്‍
പറന്നു പോവും
ദേഹമില്ലത്തവള്.
എന്റെ നിലവിളികള്‍
കാറ്റിനോട് ഒത്തു ഇരമ്പുന്നുണ്ടാവും
മണല്‍ കാടു മുഴുവന്‍
ചൂളം കുത്തി അതലയും...
Subscribe to:
Posts (Atom)